തദ്ദേശവകുപ്പിൽ റിപ്പോർട്ട് ചെയ്തത് 488 ക്ലാർക്ക് ഒഴിവുകൾ

Saturday 02 August 2025 12:00 AM IST

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് ഒരു മാസം കൊണ്ട് റിപ്പോർട്ട് ചെയ്തത് 488 ക്ലാർക്ക് ഒഴിവുകൾ, 261 തേർഡ് ഗ്രേഡ് ഓവർസിയർ ഒഴിവുകളിലും ഉടൻ നിയമനമാകും.

മന്ത്രി എം.ബി.രാജേഷിന്റെ നിർദ്ദേശപ്രകാരം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുള്ള പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. 31ന് രാത്രി 11 മണിക്ക് കാസർകോട് ജില്ലയിൽ നിന്നുള്ള അൺഓതറൈസ്ഡ് ആബ്സന്റ് ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്താണ്, കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്കൊപ്പം സർക്കാർ നിലകൊണ്ടത്.

തദ്ദേശ സ്വയംഭരണ വകുപ്പിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിൽ ഈ വർഷം ജനുവരി 1 മുതൽ ജൂലായ് 31 വരെ 1757 എൻട്രി കേഡർ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ ആദ്യത്തെ റാങ്ക് ലിസ്റ്റ് ഇന്നലെ പി.എസ്.സി പ്രസിദ്ധീകരിച്ചു. വകുപ്പ് ഏകീകരണത്തിന് ശേഷം ഇതാദ്യമായാണ് സെക്രട്ടറിമാരുടെ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി തയ്യാറാക്കുന്നത്. സെക്രട്ടറി തസ്തികയിലേക്ക് 123 ഒഴിവുകൾ തദ്ദേശ സ്വയം ഭരണ വകുപ്പ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 23 ഒഴിവുകൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്യും.

ക്ലാ​ർ​ക്ക് ​റാ​ങ്ക്ലി​‌​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലെ​യും​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള​ ​ക്ലാ​ർ​ക്ക് ​ത​സ്തി​ക​യു​ടെ​ ​(​നേ​രി​ട്ടും​ ​ത​സ്തി​ക​ ​മാ​റ്റം​ ​മു​ഖേ​ന​യും​ ​ഉ​ള​ള​ ​നി​യ​മ​നം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 503​/2023​ ​&​ 504​/2023​ ​)​ ​റാ​ങ്ക് ​പ​ട്ടി​ക​ ​പി.​എ​സ്.​സി​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ് ​സൈ​റ്റി​ൽ​ ​ല​ഭി​ക്കും. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ ​റാ​ങ്ക് ​പ​ട്ടി​ക​യു​ടെ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 207​/2019​ ​)​ ​കാ​ലാ​വ​ധി​ ​ജൂ​ലാ​യ് 31​ ​ന് ​അ​വ​സാ​നി​ച്ചി​രു​ന്നു​ .​ഈ​ ​റാ​ങ്ക് ​പ​ട്ടി​ക​യു​ടെ​ ​കാ​ലാ​വ​ധി​ക്കു​ള്ളി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ 1054​ ​ഒ​ഴി​വു​ക​ളി​ലേ​ക്കും​ ​ഇ​തേ​ ​റാ​ങ്ക് ​പ​ട്ടി​ക​യി​ൽ​ ​നി​ന്നും​ ​നി​യ​മ​ന​ ​ശു​പാ​ർ​ശ​ ​ന​ൽ​കും.