ഫാർമസി, പാരാമെഡിക്കൽ പഠനം

Saturday 02 August 2025 12:00 AM IST

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരമെഡിക്കൽ കോഴ്സുകൾ സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം. 2025- 26 അദ്ധ്യയന വർഷത്തെ കോഴ്സ് പ്രവേശനത്തിന് എൽ.ബി.എസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 17 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ബാധകമല്ല.

ഡിപ്ലോമ പ്രോഗ്രാമുകൾ

..........................................

* ഡിഫാം (ഫാ‌ർമസി)

* ഹെൽത്ത് ഇൻസ്പെക്ടർ

* റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറാപ്പി ടെക്നോളജി

* മെഡിക്കൽ ലബോറട്ടറി ടെക്നോളജി (ഡി.എം.എൽ.ടി)

* റേഡിയോളജിക്കൽ ടെക്നോളജി

* ഒഫ്താൽമിക് അസിസ്റ്റന്റ്

* ഡെന്റൽ മെക്കാനിക്സ്

* ഡെന്റൽ ഹൈജീനിസ്റ്റ്

* ഓപ്പറേഷൻ തിയേറ്റർ & അനസ്തേഷ്യ ടെക്നോളജി

* കാർഡിയോ വാസ്കുലാർ ടെക്നോളജി

* ന്യൂറോ ടെക്നോളജി

* ഡയാലിസിസ് ടെക്നോളജി

* എൻഡോസ്കോപിക് ടെക്നോളജി

* ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്

* റെസ്പറേറ്ററി ടെക്നോളജി

* സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി

യോഗ്യത

.......................

ഡിഫാം:- ഫിസിക്സ്, കെമിസ്ട്രി, മാത്സ്/ ബയോളജി എന്നിവ ഐച്ഛിക വിഷയങ്ങളായി കേരള ഹയർ സെക്കൻഡറി പരീക്ഷ/ തത്തുല്യം ജയം.

ഹെൽത്ത് ഇൻസ്പെക്ടർ:- ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്ക് ആകെ 40 ശതമാനം മാർക്കോടെ കേരള ഹയർ സെക്കൻഡറി പരീക്ഷ/ തത്തുല്യം ജയം.

ഡി.ഫാം ഒഴികെയുള്ള പാരാമെഡിക്കൽ കോഴ്സുകൾ:- a). ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്ക് ആകെ 40 ശതമാനം മാർക്കോടെ കേരള ഹയർ സെക്കൻഡറി പരീക്ഷ/ തത്തുല്യം ജയം. b). ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്ക് ആകെ 40 ശതമാനം മാർക്കോടെ വി.എച്ച്.എസ്‌.സി ജയം.

ജനറൽ വിഭാഗത്തിന് 600 രൂപയും പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷാ ഫീസ്. എല്ലാ കോഴ്സുകളിലേക്കുമായി ഒരു അപേക്ഷ സമർപ്പിച്ചാൽ മതി.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 12.08.2025. വെബ്സൈറ്റ്: www.lbscentre.kerala.gov.in.

ജൂ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​അ​ഭി​മു​ഖം

​കൊ​ല്ലം​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​ജൂ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ത​സ്തി​ക​യി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​രാ​ർ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​തി​നാ​യി​ 5​ന് ​രാ​വി​ലെ​ 11​ന് ​അ​ഭി​മു​ഖം​ ​ന​ട​ക്കും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​g​m​c​k​o​l​l​a​m.​e​d​u.​i​n.

ഓ​ർ​മി​ക്കാ​ൻ...

1.​ ​നീ​റ്റ് ​യു.​ജി​ ​ആ​ദ്യ​ ​റൗ​ണ്ട് ​ഫ​ലം​ 6​ന്:​-​ ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ലിം​ഗ് ​ക​മ്മി​റ്റി​ ​(​M​C​C​)​ ​ന​ട​ത്തു​ന്ന​ ​നീ​റ്റ് ​യു.​ജി​ ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന്റെ​ ​ആ​ദ്യ​ ​റൗ​ണ്ട് ​കൗ​ൺ​സി​ലിം​ഗ് ​ഫ​ലം​ 6​-​ ​ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​മൂ​ന്നി​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​ ​വ​രെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​അ​ന്ന് ​വൈ​കി​ട്ട് 4​ ​വ​രെ​ ​പേ​യ്മെ​ന്റും​ ​രാ​ത്രി​ 11.59​ ​വ​രെ​ ​ചോ​യ്സ് ​ഫി​ല്ലിം​ഗും​ ​ന​ട​ത്താം.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ക്കു​ന്ന​ ​സ്ഥാ​പ​ന​ത്തി​ൽ​ 7​ ​മു​ത​ൽ​ 11​ ​വ​രെ​ ​തീ​യ​തി​ക​ളി​ൽ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​യി​ ​പ്ര​വേ​ശ​നം​ ​നേ​ടാം.

2.​ ​I​C​S​E,​ ​I​S​C​ ​ഇം​പ്രൂ​വ്മെ​ന്റ് ​ഫ​ലം​:​-​ ​I​C​S​E​ ​(​ക്ലാ​സ് 10​),​ ​I​S​C​ ​(​ക്ലാ​സ് 12​)​ ​ഇം​പ്രൂ​വ്മെ​ന്റ് ​പ​രീ​ക്ഷാ​ ​ഫ​ലം​ ​C​I​S​C​E​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​c​i​s​c​e.​o​r​g.

3.​ ​ഇ​ഗ്നോ​ ​അ​ഡ്മി​ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തീ​യ​തി​ ​നീ​ട്ടി​:​-​ ​ഇ​ന്ദി​രാ​ ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​ജൂ​ലാ​യ് 2025​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​ന് 15​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​i​o​p.​i​g​n​o​u​o​n​l​i​n​e.​a​c.​i​n.

4.​ ​C​L​A​T​ ​ര​ജി​സ്ട്രേ​ഷ​ൻ​:​-​ ​ക​ൺ​സോ​ർ​ഷ്യം​ ​ഒ​ഫ് ​നാ​ഷ​ണ​ൽ​ ​ലാ​ ​യൂ​ണി​വേ​ഴ്സി​റ്റീ​സ് ​ന​ട​ത്തു​ന്ന​ ​കോ​മ​ൺ​ ​ലാ​ ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് ​(​C​L​A​T​-​ ​U.​G​ ​&​ ​P.​G​ ​)​ 2026​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​ഒ​ക്ടോ​ബ​ർ​ 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഡി​സം​ബ​ർ​ ​ഏ​ഴി​നാ​ണ് ​പ​രീ​ക്ഷ. വെ​ബ്സൈ​റ്റ്:​ ​c​o​n​s​o​r​t​i​u​m​o​f​n​l​u​s.​a​c.​in

എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള​ ​ഒ​ന്നാം​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​നാ​ലി​ന് ​രാ​ത്രി​ 11.59​ ​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ 5​ന് ​താ​ത്ക്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് ​ലി​സ്റ്റും​ 6​ന് ​അ​ന്തി​മ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ലി​സ്റ്റും​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ഫോ​ൺ​:​ 0471​ ​–​ 2332120,​ 2338487.

ന​ഴ്സിം​ഗ് ​ട്ര​യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ്,​ ​മെ​ഡി​ക്ക​ൽ​ ​അ​ലൈ​ഡ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ട്ര​യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഒ​ന്നാം​ ​അ​ലോ​ട്ട്‌​മെ​ന്റി​നു​ള്ള​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​പു​നഃ​ക്ര​മീ​ക​ര​ണ​വും​ 2​ ​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​ന​ട​ത്താം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 0471​-2560361,​ 362,​ 363,​ 364,​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ .

ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​ന​ട​ത്തു​ന്ന​ ​കെ.​ജി.​സി.​ഇ​ ​ഫൈ​ൻ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​ആ​നി​മേ​ഷ​ൻ​ ​പ​രീ​ക്ഷ​ ​ടൈം​ടേ​ബി​ൾ​ ​w​w​w.​t​e​k​e​r​a​l​a.​o​r​g​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

യു​.ജി​.സി​ ​സി.​എ​സ്‌.​ഐ.​ആ​ർ​ ​നെ​റ്റ് ​ഉ​ത്ത​ര​ ​സൂ​ചി​ക

ന്യൂ​ഡ​ൽ​ഹി​:​ ​ജൂ​ലാ​യ്‌​ 28​ ​ന് ​ന​ട​ന്ന​ ​യു​.ജി​.സി​ ​സി.​എ​സ്‌.​ഐ.​ആ​ർ​ ​നെ​റ്റ് ​പ​രീ​ക്ഷ​യു​ടെ​ ​പ്രൊ​വി​ഷ​ണ​ൽ​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ചു​ ​ത​ർ​ക്കം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ഉ​ന്ന​യി​ക്കാ​ൻ​ 3​ ​വ​രെ​ ​അ​വ​സ​രം.​ ​വെ​ബ്സൈ​റ്റ്:​ ​c​s​i​r​n​e​t.​n​t​a.​a​c.​i​n.