വിജ്ഞാന കേരളം പദ്ധതി
Friday 01 August 2025 11:23 PM IST
പെരിന്തൽമണ്ണ: സമ്പദ് വ്യവസ്ഥ അടിസ്ഥാനമാക്കി കേരള സർക്കാർ രൂപകൽപ്പന ചെയ്ത വിജ്ഞാന കേരളം പദ്ധതിക്ക് അങ്ങാടിപ്പുറം പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡനറ് സഈദ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സുഹാസ് ലാൽ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ കോ-ഒാർഡിനേറ്റർ ഹേമലത സി.ഡി.എസ് പ്രതിനിധികൾക്ക് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. നാരായണൻ, രത്നകുമാരി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സ്മിത, വിജ്ഞാനകേരളം ഡി.ആർ.പി പ്രതിനിധി എം.എം നഈം, കമ്യുണിറ്റി അംബാസിഡർ ശ്രീജ, സി.ഡി.എസ് ചെയർപേഴ്സൺ നൗറയസ്മിൻ തുടങ്ങിയവർ സംസാരിച്ചു.