ബോധവത്കരണ ക്ലാസ്

Friday 01 August 2025 11:37 PM IST

കോന്നി: കലഞ്ഞൂർ ഗവ.എൽ പി സ്കൂൾ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ, വൈദ്യുതി വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ സുരക്ഷാ ബോധവത്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് അംഗം രമ സുരേഷ് ഉദ്ഘാടനം ചെയ്തു. ആര്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. കോന്നി ഫയർ ആൻഡ് റസ്ക്യു ഓഫീസർ ടി.എസ്. അഖിൽ ക്ലാസെടുത്തു. . പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ്, കെ എസ് ഇ ബി സബ് എൻജിനീയർ എം എസ് അനുപമ, ഇൻസ്പെക്ടർ വി. സുനിൽകുമാർ, എസ് ഷാജഹാൻ, എസ് സാജിദ, എബി അബ്രഹാം എന്നിവർ പ്രസംഗിച്ചു.