പ്രതിഷേധ സംഗമം

Friday 01 August 2025 11:38 PM IST

അടൂർ : സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് ആർ.എസ്.പി.അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ഗാന്ധിസ്മൃതിയിൽ പ്രതിഷേധ സംഗമം നടത്തി. അടൂർ മണ്ഡലം സെക്രട്ടറി പൊടിമോൻ.കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും,കേന്ദ്ര കമ്മിറ്റിയംഗവുമായ അഡ്വ.കെ.എസ്. ശിവകുമാർ ഉദ്ഘാടനംചെയ്തു. ജനജീവിതം ദുസഹമാക്കിയ സംസ്ഥാന സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി.പുരുഷോത്തമൻ പിള്ള, കെ.എൻ.മുരളീധൻ, വി.ശിവൻകുട്ടി, ഐക്യ മഹിളാസംഘം ജില്ലാ പ്രസിഡന്റ് ടി.സൗദാമിനി, ലോക്കൽ സെക്രട്ടറിമാരായ ദശരഥൻ ബേബി,സേതുകുമാർ, സുരേന്ദ്രൻപിളള ,ജി.രവീന്ദ്രൻ പിളള എന്നിവർ പ്രസംഗിച്ചു.