കുടുംബസംഗമം

Friday 01 August 2025 11:39 PM IST

കോഴഞ്ചേരി: അയിരൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. പ്രസാദ്, അനുരാധ ശ്രീജിത്ത്, സാംകുട്ടി അയ്യക്കാവിൽ, ജയശ്രീ, ബെൻസൺ തോമസ്, മറിയം തോമസ്, അനിതകുറുപ്പ്, എൻ ജി ഉണ്ണികൃഷ്ണൻ, സോമശേഖരൻ പിള്ള, കെ റ്റി സുബിൻ, പ്രഭാവതി, ശ്രീകല ഹരികുമാർ, അംബുജ ഭായി, പ്രീതനായർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തിന്റെ ഭവന പദ്ധതിയിലുൾപ്പെടുത്തി 93 വീടുകളാണ് പൂർത്തീകരിച്ചത്.