ഉദ്ഘാടനം ചെയ്തു

Friday 01 August 2025 11:41 PM IST

കോഴഞ്ചേരി: മാർത്തോമ്മ യുവജനസഖ്യം കോഴഞ്ചേരി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. യുവജനസഖ്യം സെന്റർ പ്രസിഡന്റ് റവ. പി.ജെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നാവാഭിഷിക്ത വൈദികരായ റവ. ഡോണി മാത്യു തോമസിനേയും റവ. ജോബിൻ റ്റി എബ്രാമിനേയും അനുമോദിച്ചു. റവ. ബിനോയ് ഡാനിയേൽ, റവ. എബ്രഹാം തോമസ്, എബി മാത്യു രാജൻ, റിനു കെ റെജി, ട്രഷറർ, അൽവിൻ ടോം, എവിലിയ റോസ് ജോജി, ജോയൽ കെ ജോസ്. ബിജിലി പി ഈശോ, ഷിബു കെ ജോൺ, ചെറിയാൻ തോമസ്, ഉമ്മൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.