കെ.പി.എസ്. ടി.എ
Friday 01 August 2025 11:42 PM IST
പത്തനംതിട്ട: കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും കണക്കിലെടുത്ത് രൂപപ്പെടുത്തിയ അക്കാദമിക് കലണ്ടർ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം ചെറുക്കപ്പെടേണ്ടതാണെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമിതി അഭിപ്രായപ്പെട്ടു. ഏപ്രിൽ മേയ് മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത ചൂടും കുടിവെള്ളക്ഷാമവും മൂലമാണ് ഏപ്രിൽ, മേയ് മാസങ്ങൾ വിദ്യാലയങ്ങൾക്ക് അവധിയാക്കിയതും അതിന് മദ്ധ്യവേനൽ അവധി എന്ന പേര് വന്നതും. പൊതു വിദ്യാഭ്യാസത്തിന്റെ നന്മയെ കരുതി വിവാദ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് മന്ത്രി പിന്തിരിയണമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി.ജി കിഷോർ എന്നിവർ ആവശ്യപ്പെട്ടു.