"എനിക്കും വേണം ഖാദി " ഓണം മേള
കൊല്ലം: 'എനിക്കും വേണം ഖാദി " ഓണം മേള പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി വിവിധ സർവീസ് സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും ഖാദി പ്രചാരണ സംഗമം സംഘടിപ്പിച്ചു. കൊല്ലം ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിൽ നടന്ന യോഗത്തിൽ ഖാദി ഗ്രമവ്യവസായ ബോർഡ് അംഗം അഡ്വ. കെ.പി രണദിവെ അദ്ധ്യക്ഷനായി. ഓണം ഖാദി മേള 2025 പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് 1 മുതൽ 4 വരെ സ്പെഷ്യൽ റിബേറ്റ് ഉണ്ടായിരിക്കും. കോട്ടൺ, സിൽക്ക് വസ്ത്രങ്ങൾക്ക് 30 ശതമാനം വരെയും പോളി, വുള്ളൻ വസ്ത്രങ്ങൾക്ക് 20 ശതമാനം വരേയും റിബേറ്റ് ലഭ്യമാണ്. ഓരോ 1000 രൂപയുടെ ഗ്രോസ് പർച്ചേസിനും ഒരു കൂപ്പൺ ലഭിക്കും. ഒന്നാം സമ്മാനം ഒരാൾക്ക് ടാറ്റാ ടിയാഗോ ഇവി കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ ഇലട്രിക് സ്കൂട്ടറും (ബജാജ് ചേതക്) മൂന്നാം സമ്മാനമായി 50 പേർക്ക് 5000 രൂപ യുടെ ഖാദി ഗിഫ്ട് വൗച്ചറും നൽകും. കൂടാതെ ഏല്ലാ ആഴ്ചയിലും ജില്ലാതല നറുക്കെടുപ്പ് നടത്തി 3000 രൂപയുടെ ഖാദി ഗിഫ്ട് വൗച്ചറും നൽകും. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് 1 ലക്ഷം ക്രെഡിറ്റ് സൗകര്യം ലഭിക്കും. യോഗത്തിൽ ജില്ലയിലെ 30 പ്രമുഖ ട്രേഡ് യൂണിയൻ / സർവീസ് സംഘടനാ നേതാക്കൾ പങ്കെടുത്തു.