പ്രൊഫ. എം.കെ.സാനുവിന്റെ നില ഗുരുതരം
Saturday 02 August 2025 12:04 AM IST
കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രൊഫ. എം.കെ. സാനുവിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ന്യൂമോണിയ ബാധയും ശ്വാസകോശത്തിൽ നീർക്കെട്ടുമുണ്ട്. ഹൃദയമിടിപ്പും ക്രമത്തിലല്ല. ജൂലായ് 24ന് രാത്രി കട്ടിലിൽ കിടക്കാൻ ശ്രമിക്കവേ വീണ് വലതു തുടയെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം ശ്വാസതടസമുണ്ടായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ പുലർച്ചെ സ്ഥിതി വഷളായെങ്കിലും പിന്നീട് മെച്ചപ്പെട്ടു.