എൽ.എൽ.എം കോഴ്സ്

Saturday 02 August 2025 12:06 AM IST

കൊല്ലം: കൊട്ടിയം എൻ.എസ്.എസ് ലാ കോളേജിൽ 2025-26 അദ്ധ്യയന വർഷത്തിലേക്ക് എൽ.എൽ.എം കോഴ്സിലേക്കുള്ള അപേക്ഷ ഫോം വിതരണം ആരംഭിച്ചു. യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള എൽ.എൽ.ബി പരീക്ഷ 50 ശതമാനത്തിൽ കുറയാതെ മാർക്കോടെ പാസായിരിക്കണം. ഫീസ് 1000 രൂപ. അപേക്ഷ ഫോറം തപാലിൽ ലഭിക്കാൻ പ്രൻസിപ്പലിന്റെ പേരിൽ കൊട്ടിയത്ത് മാറാവുന്ന 1100 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 30 മുതൽ വൈകിട്ട് 3 വരെ അപേക്ഷ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 14 വരെ കോളേജ് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0474 2530581 9495351038