ഓഡിറ്റോറിയം ഓണേഴ്സ് അസോ.

Saturday 02 August 2025 12:08 AM IST

കൊല്ലം: ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ ജില്ലാതല കുടുംബ സംഗമം 3ന് രണ്ടാംകുറ്റി ശാരദ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വൈ.തോമസ് അദ്ധ്യക്ഷനാകും. മേയർ ഹണി ബഞ്ചമിൻ, കൗൺസിലർ പ്രസന്ന ഏണസ്റ്റ്, ജില്ലാ സെക്രട്ടറി വി.വിജയൻ പിള്ള, വി.സന്തോഷ്, പി.രാജേന്ദ്രൻ, പി.രാജേന്ദ്ര പ്രസാദ്, നൗഷാദ് യൂനൂസ്, ആർ.സോമനാഥൻ പിള്ള, അശോക്.ബി.വിക്രമൻ, വി.രഞ്ജിത്ത് കുമാർ, എം.അബൂബക്കർ എന്നിവർ സംസാരിക്കും. സംഘടന കുടുംബാംഗങ്ങളായ പ്രമുഖരെ ആദരിക്കും. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് വൈ.തോമസ്, സെക്രട്ടറി വി.വിജയൻപിള്ള, എം.അബൂബക്കർ, സമദ് ലാൽ, ആർ.സോമനാഥൻ പിള്ള എന്നിവർ പങ്കെടുത്തു.