ചാത്തന്നൂരിൽ പത്മ കഫെ
Saturday 02 August 2025 12:09 AM IST
കൊല്ലം: എൻ.എസ്.എസ് ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ സെപ്തംബറിൽ പത്മ കഫെ പ്രവർത്തനം തുടങ്ങും. എൻ.എസ്.എസിന് കീഴിലുള്ള ഒൻപതാമത്തെ പത്മ കഫെയാണ് ചാത്തന്നൂരിലേത്. 4000 ചതുരശ്ര അടി വിസ്തീർണത്തിൽ പാർക്കിംഗ് സൗകര്യവും 100 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന സംവിധാനവുമാണ് സജ്ജമാക്കിയിട്ടുള്ളത്. 50 സ്ത്രീകൾക്ക് തൊഴിൽ ലഭിക്കും. വനിതാ സമാജം യൂണിറ്റുകൾ വഴി പച്ചക്കറി കൃഷി നടത്തി ഉത്പന്നങ്ങൾ ശേഖരിച്ചാകും പ്രവർത്തനം. സെപ്തംബറിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി, സെക്രട്ടറി പി.എം.പ്രകാശ് കുമാർ, പരവൂർ മോഹൻദാസ്, കെ.അജിത്ത് കുമാർ, ജെ.അംബികദാസൻ പിള്ള എന്നിവർ പങ്കെടുത്തു.