കെ.പി.എസ്.ടി.എ ക്വിസ് മത്സരം
Saturday 02 August 2025 12:09 AM IST
കൊല്ലം: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിന്റെ സ്കൂൾ തല മത്സരങ്ങൾ ജില്ലയിലെ സ്കൂളുകളിൽ നടന്നു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആറായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ജില്ലാതല ഉദ്ഘാടനം മുണ്ടയ്ക്കൽ ഗവ. എൽ.പി.എസിൽ കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് നിർവഹിച്ചു. ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി അദ്ധ്യക്ഷനായി. മാക്സ് വെൽസി, എസ്.പ്രിയങ്ക, സുനിത.എ.നെപ്പോളിയൻ, എസ്.വിദ്യ എന്നിവർ സംസാരിച്ചു. വിവിധ സബ് ജില്ലകളിൽ നടന്ന മത്സരങ്ങൾ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഉദ്ഘാടനം ചെയ്തു. ഉപജില്ലാതല മത്സരം 9നും ജില്ലാതല മത്സരം ഒക്ടോബർ 2നും നടക്കും.