സ്റ്റോപ്പ് ഡയറിയ ക്യാമ്പയിൻ
Saturday 02 August 2025 12:10 AM IST
കൊല്ലം: വയറിളക്ക രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലത്തിൽ സ്റ്റോപ്പ് ഡയറിയ ക്യാമ്പയിൻ ആരംഭിച്ചു. കരിക്കിൻ വെള്ളം, മോരുംവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവ കുടിക്കാൻ നൽകുന്നത് ശരീരത്തിലെ ലവണ നഷ്ടം കുറയ്ക്കും. വയറിളക്കമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിങ്ക് ഗുളികയും നൽകണം. രണ്ട് മുതൽ ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ദിവസം 10 മില്ലി ഗ്രാം സിങ്ക് ഗുളികയും ആറ് മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് 20 മില്ലി ഗ്രാമും 14 ദിവസം വരെ നൽകണം. രോഗം ഭേദമായാലും 14 ദിവസം വരെ ഗുളിക തുടരണം.