മരണത്തിലെ ദുരൂഹത നീക്കണം

Saturday 02 August 2025 12:11 AM IST

കൊല്ലം: ഇളമാട് ചെറുവക്കൽ സ്വദേശിനിയും പട്ടികജാതി യുവതിയുമായ അഞ്ജന സതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കേരള വേടർ സമാജം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കാരാളിക്കോണം സ്വദേശി നിഹാസ് എന്ന യുവാവിനൊപ്പം താമസിച്ചുവരവെയാണ് കിടപ്പ്‌ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഏഴുമാസമായി നിഹാസിന്റെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതും മാനസിക ശാരീരിക പീഡനവും സംശയിക്കേണ്ടതാണ്. ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു. മൃതദേഹം വേഗം സംസ്‌കരിച്ചതും ദുരൂഹമാണ്. വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് കേരള വേടർ സമാജം സംസ്ഥാന പ്രസിഡന്റ് പട്ടംതുരുത്ത് ബാബു ആവശ്യപ്പെട്ടു.