ഉർവശി അത്ഭുതം: ക്രിസ്റ്റോ ടോമി

Saturday 02 August 2025 12:14 AM IST

തിരുവനന്തപുരം: നടി ഉർവശിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം സത്യസന്ധതയുടെ പ്രതിഫലമെന്ന് ഉള്ളൊഴുക്കിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമി. ''വളരെ ബുദ്ധിമുട്ടിയാണ് ഉർവശി അഭിനയിച്ചത്. ദിവസങ്ങളോളം വെള്ളത്തിൽ നിന്ന് ശാരീരികമായി ബുദ്ധിമുട്ടുകൾ നേരിട്ടു. ഒരു ഷോട്ട് എടുക്കുമ്പോൾ ഞങ്ങൾ ഉർവശിയുടെ അഭിനയം കണ്ടിട്ട് കട്ട് പറയാൻ മറന്നു. ഉർവശി ചേച്ചിക്ക് പുരസ്‌കാരം ലഭിക്കുമെന്ന് ഉറപ്പായിരുന്നു''- ക്രിസ്റ്റോ മാദ്ധ്യമങ്ങളോടു പറഞ്ഞു