മുട്ടക്കോഴി വിതരണം
Sunday 03 August 2025 1:16 AM IST
എലപ്പുള്ളി: 'അടുക്കളമുറ്റത്ത് കോഴിവളർത്തൽ' പദ്ധതിയുടെ ഭാഗമായി എലപ്പുള്ളി പഞ്ചായത്തിൽ 160 ഗുണഭോക്താക്കൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുനിൽകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി.പുണ്യകുമാരി, കെ.ശരവണകുമാർ, ആർ.രാജകുമാരി, പഞ്ചായത്ത് അംഗങ്ങളായ കെ.അപ്പുകുട്ടൻ, ഡി.രമേശൻ, പി.ശശിധരൻ, വി.സന്തോഷ്, എലപ്പുള്ളി മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ എൻ.ദാമോധരൻ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ പ്രശാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.