ദുബായിൽ ആലുവ സർവമത സമ്മേളനശതാബ്‌ദി ആഘോഷം
ദുബായ്: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷം ആഗസ്റ്റ് 24ന് ദുബായിൽ നടക്കും. ഷെയ്ഖ് സയീദ് റോഡ് ക്രൗൺ പ്ലാസയിൽ നടക്കുന്ന പരിപാടിയിൽ ശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠർക്കൊപ്പം യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലെയും അറബ് സമൂഹ പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാരും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ദുബായ് പൊലീസ് മേജർ ഒമർ അൽ മർസൂക്കി, വാട്ടർ ആന്റ് എൻവയോൺമെന്റ് മുൻ മിനിസ്റ്റർ ഡോ. മുഹമ്മദ്.എസ്.അൽകിൻഡി, ഷെയ്ഖ് ജുമാബിൻ മക് തും അൽ മക് തും ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ യാക്കൂബ് അൽഅലി, മുഹമ്മദ് മുനീർഅവാൻ (ഷെയ്ഖ് മുഹമ്മദ് ഖലീഫബിൻ അൽനഹ് യാൻ പ്രൈവറ്റ് ഓഫീസ് ), എ.ഡി.സി.ബി റീജിയണൽ മാനേജർ മുഹമ്മദ് അൽ ബലായുഷി, ആചാര്യ സദ് വിന്ദർ, അഹമ്മദ് മുഹമ്മദ് സലേ (ദുബായ് പൊലീസ്), എഞ്ചിനീയർ ജാഫർ അബുബക്കർ അഹ് മ്മദി തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.ആഘോഷ പരിപാടികളിലും ചർച്ചകളിലും പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം . ഫോൺ: 7907111500.