ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനം
Saturday 02 August 2025 12:35 AM IST
തിരുവനന്തപുരം: ശ്രീനാരായണ സാംസ്കാരിക സമിതി 44 -ാം സംസ്ഥാന സമ്മേളനം 8,9തീയതികളിൽ കോട്ടയം മണിപ്പുഴ പാംഗ്രൂവ് ഓഡിറ്റോറിയത്തിൽ നടക്കും. വിളംബര സമ്മേളനം,ഉദ്ഘാടന സമ്മേളനം,പ്രതിഭാസംഗമം എന്നിവ 9നും സാംസ്കാരിക സമ്മേളനം,മെറിറ്റ് അവാർഡ് വിതരണം,സമാപന സമ്മേളനം എന്നിവ 10നുമാണ് നടക്കുക.സമ്മേളനത്തിനുളള ഗുരുദേവ ഛായാചിത്രം കണ്ണൂർ ശ്രീസുന്ദരേശ്വര ക്ഷേത്രത്തിൽ നിന്നും എത്തിച്ചു.സമ്മേളന നഗരിയിൽ ഉയർത്തുന്ന പതാക ശിവഗിരിയിൽ നിന്നും,കൊടിക്കയർ ചെമ്പഴന്തി ഗുരുകുലത്തിൽനിന്നും ഘോഷയാത്രയായി 3ന്(ഞായർ)രാവിലെ 7.30ന് പുറപ്പെടും.