സംസ്ഥാനത്ത് പുതിയ ഡി.എ രണ്ട് ശതമാനം മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഈ വർഷത്തെ ഏറ്റവും പുതിയ ഡി.എ രണ്ട് ശതമാനം മാത്രമെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി. നാല് ശതമാനം വരെ ഉയർന്നേക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ജൂലായ് 31ന് പ്രസിദ്ധീകരിച്ച കേന്ദ്രവില സൂചിക പ്രകാരം 417 .60 പോയിന്റാണ് വില സൂചിക.ഇത് 418 ആയി റൗണ്ട് അപ്പ് ചെയ്താൽ സംസ്ഥാനത്ത് കണക്കാക്കുന്ന രീതി പ്രകാരം രണ്ട് ശതമാനമാണ് വരിക .കേന്ദ്രസർക്കാർ ജീവനക്കാർക്ക് 3% കിട്ടും. ഇതോടെ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് അർഹമായ ഡി.എ.35 ശതമാനത്തിൽ എത്തും കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇത് 58 ശതമാനം ആവും .നിലവിൽ സംസ്ഥാന ജീവനക്കാർക്ക് 15 ശതമാനവും കേന്ദ്ര ജീവനക്കാർക്ക് 55 ശതമാനവും ഡി.എയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന ജീവനക്കാർക്ക് 18 ശതമാനം സി.എ.കുടിശികയാണ്. ഈ മാസം കണക്കാക്കിയ രണ്ടു ശതമാനം ഡിഎ എന്ന് കൊടുത്തു തുടങ്ങുമെന്ന് പറയാനാവില്ല.സംസ്ഥാന ജീവനക്കാർക്ക് ജൂലായ് മാസത്തെ ഒരു ഗഡു ഡി.എ.കുടിശിക ഓണത്തിന് മുമ്പ് നൽകിയേക്കുമെന്ന് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.