ട്രിവാന്‍ഡ്രം റോയല്‍സ് പോണ്ടിച്ചേരിയിലേക്ക്

Saturday 02 August 2025 3:14 AM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍2 കിരീടം ലക്ഷ്യമിട്ടുള്ള പരിശീലനത്തിനായി അദാനി ട്രിവാന്‍ഡ്രം റോയല്‍സ് ടീം പോണ്ടിച്ചേരിയിലേക്ക് യാത്ര തിരിച്ചു. ടീമിന്റെ ഔദ്യോഗിക യാത്രയുടെ ഫ്‌ലാഗ് ഓഫ് ഇന്നലെ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്നു. ടീം ഉടമയും പ്രോ വിഷന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഡയറക്ടറുമായ ജോസ് പട്ടാറയാണ് ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്.

ഓപ്പൺ ചെസ്

കൊല്ലം: പാരിപ്പള്ളി കാട്ടു പുതുശ്ശേരി അഖില കേരള ഓപ്പൺ ചെസ് മത്സരം കുമാർ ആർക്കേഡ്സിൽ 9 ന് നടക്കും. വിവരങ്ങൾക്ക്: 9995317411