സ്നേഹം
Sunday 03 August 2025 3:05 AM IST
അയാളെന്നോട് സ്‌നേഹത്തെപ്പറ്റി
ചോദിച്ചു.... ഞാൻ അമ്മയെ ഓർത്ത് വാചാലമായി.
സൗന്ദര്യത്തെക്കുറിച്ച് അയാൾ പറഞ്ഞപ്പോൾ ഞാൻ അച്ഛന്റെ തഴമ്പിച്ച കൈകളിൽ ഉമ്മവയ്ക്കുകയായിരുന്നു.
പിന്നീട് അയാൾ നിശബ്ദമായിരുന്നു... അല്പം മുന്നേ 'നീയാണെനിക്കെല്ലാം" എന്ന് എന്നോടു പറഞ്ഞതിലെ ഒന്നുമില്ലായ്മയിൽ അയാളിനി നീറുന്നുണ്ടാവണം!