അറിയുക, വല്ലപ്പോഴും
Sunday 03 August 2025 3:10 AM IST
നീ അറിയുക, വല്ലപ്പോഴുമെന്നെ. നിനക്കറിയാനൊക്കു- ന്നിടത്തെല്ലാം തേടുക. എല്ലാത്തിനും,ഉത്തരം കിട്ടുമെന്നോർക്കുക, ആതാകാം ഞാൻ
തേടിയാലും തേടാതിരുന്നാലും എന്നെയറിയാനാവും, അവിടെയാണ് ഞാനെന്ന സത്യത്തെ തിരിച്ചറിയുന്നത്. സത്യമെന്തെന്നറിയാതെ
കുറ്റപ്പെടുത്തുന്നവർ, ഇല്ലാത്തത് പുലമ്പുന്നവർ അവരൊക്കെ, ഒരുനാൾ എന്നെ തിരിച്ചറിഞ്ഞേക്കാം. കാപട്യമോതുന്നവരെ, നല്ലവരെന്നുകരുതു-
ന്നവരോർക്കുക, സത്യത്തിനെന്നും നന്മയുടെ സുഗന്ധമുണ്ടെന്ന്... അവിടെയാണെന്റെ പ്രാണൻ, അവിടെയാണെന്റെ സ്വത്വം.