പോസ്റ്റ് ഓഫീസിൽ പാഴ്‌സൽ പൊട്ടിത്തെറിച്ചു, എത്തിയത് ഗുജറാത്തിൽ നിന്ന് സ്വകാര്യ കൊറിയർ കമ്പനി വഴി

Saturday 02 August 2025 12:39 PM IST

പത്തനംതിട്ട: പോസ്റ്റ് ഓഫീസിൽ പാഴ്‌സൽ പൊട്ടിത്തെറിച്ചതായി വിവരം. പത്തനംതിട്ട ഇളമണ്ണൂർ പോസ്റ്റ് ഓഫീസിൽ ഇന്നുരാവിലെയാണ് സംഭവം. പോസ്റ്റ് ഓഫീസിൽ കവ‌ർ സീൽ ചെയ്തപ്പോൾ പൊട്ടിത്തെറിയും പുകയും ഉയരുകയായിരുന്നു. ഗുജറാത്തിൽ നിന്ന് സ്വകാര്യ കൊറിയർ കമ്പനിവഴിയെത്തിയ പാഴ്‌സലാണ് പൊട്ടിത്തെറിച്ചത്.

പാഴ്‌സലിനുള്ളിൽ എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ഉണ്ടായിരുന്നത്. ഇതാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിത്തെറിയിൽ ആളപായമില്ലെന്നാണ് വിവരം.