രോഗിയുമായി ആശുപത്രിയിലേക്ക് പോയ അംബുലൻസിന്റെ വഴിമുടക്കി; ബൈക്ക് യാത്രികനായി അന്വേഷണം
Saturday 02 August 2025 2:56 PM IST
പത്തനംതിട്ട: രോഗിയുമായി ആശുപത്രിയിലേക്ക് പോയ അംബുലൻസിന്റെ വഴിമുടക്കി ബൈക്ക് യാത്രികൻ. കോന്നിയിൽ നിന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയതായിരുന്നു സേവഭാരതിയുടെ ആംബുലൻസ്. ആറാപുഴ റോഡിൽ രണ്ടരകിലോമീറ്ററിലധികം ഇയാൾ ആംബുലൻസിന്റെ വഴിമുടക്കി.
ബൈക്കിനെ മറികടന്ന് പോകാൻ ശ്രമിക്കുമ്പോൾ വീണ്ടും തടസമുണ്ടാക്കുകയായിരുന്നു ബൈക്ക് യാത്രികൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആംബുലൻസിലുണ്ടായിരുന്നവരാണ് ഈ വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം.