സി.പി.ഐ പ്രതിഷേധധർണ
Sunday 03 August 2025 1:41 AM IST
തൃപ്പൂണിത്തുറ: ഛത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ കള്ളക്കേസിൽപ്പെടുത്തി ജയിലിൽ അടച്ച നടപടിക്കെതിരെ സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കേക്കോട്ട ജംഗ്ഷനിൽ പ്രതിഷേധധർണ നടത്തി. ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ അദ്ധ്യക്ഷനായി. നേതാക്കളായ ടി. രഘുവരൻ, കെ.ആർ. റെനീഷ്, പി.വി. ചന്ദ്രബോസ്, അഡ്വ. പി.വി. പ്രകാശൻ, ശശി വെള്ളക്കാട്ട്, ആൽവിൻ സേവ്യർ എന്നിവർ സംസാരിച്ചു.