കുടുംബസംഗമവും ഐ.ഡി കാർഡ് വിതരണവും

Sunday 03 August 2025 2:36 AM IST

അങ്കമാലി: ചർച്ച് നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ കുടുംബസംഗമം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ഡാന്റി ജോസ് കാച്ചപ്പിള്ളി അദ്ധ്യഷനായി. ലക്സി ജോയ്, ബാസ്റ്റിൻ ഡി. പാറക്കൽ, വി.സി. കുരിയച്ചൻ, ജോർജ് ജെ. കോട്ടക്കൽ, പി.പി. ജോർജ് പടയാട്ടിൽ, പി.കെ. ജോസഫ്, ഫ്രാൻസിസ് തച്ചിൽ, ടി.ടി. വർഗീസ്, ചെറിയാൻ പടയാട്ടിൽ, ജോർജ് കുര്യൻ പാറക്കൽ, ഡേവിസ് പാത്താടൻ തുടങ്ങിയവർ പ്രസംഗിച്ചു.