അന്താരാഷ്ട്ര കോൺഫറൻസ്
Sunday 03 August 2025 12:27 AM IST
കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജനിയറിംഗ് ആൻഡ് ടെക്നോളജിയിൽ എമർജിംഗ് ട്രെൻഡ്സ് ഒഫ് അപ്ലൈഡ് സയൻസ് ആൻഡ് മാനേജ്മെന്റ് എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടത്തി. എം.ബി.എ, എം.സി.എ, ബേസിക് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റുകൾ ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ-ഓഫ്‌ലൈൻ ട്രാക്കുകളിലായി ആകെ 90 ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിച്ചു. മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, പ്രിൻസിപ്പൽ ഡോ. എം.എസ്. മുരളി, യു.എസ്.ടി ഗ്ലോബൽ സി.വി. സുനിൽ ബാലകൃഷ്ണൻ, പ്ലാന്റ് ലിപിഡ്സ് ജനറൽ മാനേജർ ഡോ. സാബു അഗസ്റ്റിൻ തുടങ്ങി ഇരുപതിലേറെ വിദഗ്ദ്ധർ സംസാരിച്ചു.