റേഷൻ ഷാപ്പ് ഉടമകളുടെ  ജില്ലാ സമ്മേളനം നാളെ

Sunday 03 August 2025 12:22 AM IST
D

മലപ്പുറം: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ തിരൂർ കരുണ ക്ലാസിക് ഓഡിറ്റോറിയത്തിൽ ചേരും. രാവിലെ 10ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി എൻ. മുഹമ്മദാലി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴസ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ്സ ഹാജി, ജില്ലാ ഭാരവഹികളായ മണി കൊണ്ടോട്ടി, ഉണ്ണി കുറ്റിപ്പുറം,താലൂക്ക് ഭാരവാഹികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.സംഘടനയ്ക്ക് കീഴിലുള്ള ജില്ലയിലെ റേഷൻ കടകൾക്ക് നാളെ അവധിയായിരിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.