മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നാളെ
Sunday 03 August 2025 12:26 AM IST
മലപ്പുറം: ഛത്തിസ്‌ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെ നടന്ന കൈയേറ്റത്തിലും കേസിലും പ്രതിഷേധിച്ച് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് മൂന്നിന് മലപ്പുറം കുന്നുമ്മലിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും.സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു ,താമരശ്ശേരി രൂപതയിലെ ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, ജില്ലയിലെ മുസ്‌ലിം ലീഗ് എം.എൽ.എമാർ പ്രസംഗിക്കും.