അംബേദ്കർ ഗ്രാമം
Sunday 03 August 2025 1:43 AM IST
ആലത്തൂർ: ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിറ്റിലഞ്ചേരി എടക്കാട് നായാടി നഗർ അംബേദ്കർ ഗ്രാമം സമഗ്ര വികസനം ആരംഭിച്ചു. കെ.ഡി.പ്രസേനൻ എം.എൽ.എ നിർമാണോദ്ഘാടനം നിർവഹിച്ചു. മേലാർകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വത്സല അദ്ധ്യക്ഷയായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ പി.പ്രേമലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.മൻസൂർ അലി, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സജ്ന ഹസൻ, എം.ചെന്താമര, വിജയലക്ഷ്മി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ബിന്ദു എന്നിവർ സംസാരിച്ചു.