പ്രതിഷേധ ധർണ നടത്തി

Sunday 03 August 2025 12:51 AM IST
പ്രതിഷേധ ധർണ്ണ

ബേപ്പൂർ: ഗോതീശ്വരം കല്ലിങ്ങൽ ആവി തോടിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക പൊട്ടിപൊളിഞ്ഞ റോഡുകളും ഫൂട്പാത്തുകളും ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കല്ലിങ്ങൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. ബേപ്പൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി.പി.എ ജബ്ബാർ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ ലീഗ് സെക്രട്ടറി ജബ്ബാർ കല്ലിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. പി.വി ഹുവൈൻ, എൻ. മുഹമ്മദ് നദീർ, എം. നൂഹ് ,​ നൗഷാദ് കല്ലിങ്ങൽ,​ അൻവർ സാദത്ത് പ്രസംഗിച്ചു. എൻ റഹീം, എ.വി ഹംസ, പി.വി ജംഷി,വി ഹാഷിഫ് നേതൃത്വം നൽകി