സംസ്ഥാന കമ്മിറ്റി യോഗം നടത്തി
Sunday 03 August 2025 12:53 AM IST
കോഴിക്കോട്: സംസ്ഥാനത്ത് പട്ടിക വിഭാഗ ജനതയുടെ വികസനത്തിനു വേണ്ടി ചിലവഴിക്കുന്ന ഫണ്ടുകളിലെ തിരുമറിയും തട്ടിപ്പുകളെയും കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അംബേദ്കർ ജനമഹാപരിഷത്ത് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ചെലവഴിച്ച കേന്ദ്രസംസ്ഥാന ഫണ്ടുകൾ എം.പി - എം.എൽ.എ ഫണ്ടുകൾ എന്നിവയിലെ ദുരൂഹതകളും അഴിമതികളും തെളിയിക്കുന്നതാണ് തിരുവനന്തപുരം കോർപറേഷനിലെ പട്ടിക വിഭാഗം ഫണ്ട് തട്ടിപ്പെന്ന് യോഗം ചൂണ്ടിക്കാട്ടി.രാംദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. ജയകുമാരി കരമന, സുശീല കരുനാഗപ്പള്ളി, ബിജു നെയ്യാറ്റിൻകര, കലാശ്രീ മുണ്ടക്കയം, ആശാ തലശ്ശേരി, രാഘവൻ ചീമേനി, സുബ്രഹ്മണ്യൻ ഐക്കരപ്പടി, വിലാസിനി കക്കോടി, വേലായുധൻ ചേളാരി, പി.ബിന്ദു, ശ്രീധരൻ എടരിക്കോട് പ്രസംഗിച്ചു.