മർച്ചൻസ് അസോ. യോഗം

Sunday 03 August 2025 12:57 AM IST
വടകര മർച്ചൻറ്സ് അസോസിയേഷൻ ദേശീയപാത പ്രതിഷേധ യോഗം മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ദേശീയ പാതയിൽ സർവീസ് റോഡ് അടക്കമുള്ള നിർമാണത്തിലെ അപകാതകൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ വടകര മർച്ചൻസ് അസോസിയേഷൻ യോഗം തീരുമാനിച്ചു. പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. എം അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. കെ.സി പവിത്രൻ, വി.കെ അസീസ്, സതിശൻ കുരിയാടി, എ.വി ഗണേശൻ, സി കുമാരൻ, പി.പി രാജൻ, പ്രദീപ് ചോമ്പാല, ഇ.ടി കെ രാഘവൻ, സി.കെ കരീം, വേണു കക്കട്ടിൽ, സമദ് മാക്കൂൽ, ഹരിന്ദ്രൻ കരിമ്പനപ്പാലം, കെ സജീവ് കുമാർ, എം.പി മജീഷ്, അമൽ അശോക്, പി.എ ഖാദർ പ്രസംഗിച്ചു.