അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ഐ.പി.ഒയ്ക്ക്
Sunday 03 August 2025 1:56 AM IST
കൊച്ചി: രാജ്യത്തെ ആസ്തി പുനർനിർമ്മാണ മേഖലയിലെ മുൻനിര കമ്പനിയായ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (ഇന്ത്യ) ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിക്ക് പ്രാരംഭ രേഖ (ഡി.ആർ.എച്ച്.പി) സമർപ്പിച്ചു. നിലവിലുള്ള നിക്ഷേപകരുടെ 10 രൂപ മുഖവിലയുള്ള 105,463,892 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.