23 കോടി: എൻ.എസ്.ഇയിലെ നിക്ഷേപക അക്കൗണ്ടുകൾ

Sunday 03 August 2025 1:58 AM IST

കൊച്ചി: എൻ.എസ്.ഇയ്ക്ക് (സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഒഫ് ഇന്ത്യ) ഈ വർഷം ജൂലായിൽ ട്രേഡിംഗ് അക്കൗണ്ടുകളുടെ ആകെ എണ്ണം 23 കോടി (230 ദശലക്ഷം) കവിഞ്ഞു. രജിസ്റ്റർ ചെയ്തിട്ടുള്ള നിക്ഷേപകരുടെ എണ്ണം 11.8 കോടിയാണ്. മഹാരാഷ്ട്ര ഏകദേശം 4 കോടി അക്കൗണ്ടുകളുമായി (17ശതമാനം വിഹിതം) ഉത്തർപ്രദേശ് (2.5 കോടി,11ശതമാനം വിഹിതം), ഗുജറാത്ത് (2കോടിയിൽ കൂടുതൽ, 9ശതമാനം വിഹിതം), പശ്ചിമ ബംഗാൾ, രാജസ്ഥാൻ (ഓരോന്നും 1.3 കോടിയിൽ കൂടുതൽ, 6ശതമാനം വിഹിതം). മൊത്തത്തിൽ ഈ അഞ്ച് സംസ്ഥാനങ്ങൾ മൊത്തം നിക്ഷേപക അക്കൗണ്ടുകളുടെ പകുതിയോളം വരും. മൊത്തം നിക്ഷേപത്തിന്റെ മൂന്നിൽ നാല് ഭാഗവും സംഭാവന ചെയ്യുന്നത് മികച്ച പത്ത് സംസ്ഥാനങ്ങളാണ്.

ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനും മൊബൈൽ അധിഷ്ഠിത വ്യാപാര പരിഹാരങ്ങളുടെ വ്യാപകമായ പ്രചാരവുമാണ് ഈ വളർച്ചക്ക് കരുത്ത് പകരുന്നത്

ശ്രീറാം കൃഷ്ണൻ

ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ

എൻ.എസ്.ഇ