മെഷീനറി എക്‌സ്‌പോ രജിസ്ട്രേഷൻ

Sunday 03 August 2025 3:01 AM IST

കൊച്ചി: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന 7-ാമത് മെഷിനറി എക്‌സ്‌പോ 2025ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. സെപ്തംബർ 20 മുതൽ 23 വരെ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിലാണ് എക്‌സ്‌പോ നടക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുന്ന മെഷീനറികൾ പ്രദർശിപ്പിക്കുകയാണ് എക്‌സ്‌പോ ലക്ഷ്യമിടുന്നത്. പുത്തൻ മെഷീനറികളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സമഗ്രമായ പ്രദർശനമായ മെഷിനറി എക്‌സ്‌പോ 2025ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മെഷിനറി എക്‌സ്‌പോ കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ((https://machineryexpokerala.in/) വഴി സ്റ്റാളുകൾ ബുക്ക് ചെയ്യാം. ഫോൺ: 9188401707. സംരംഭകർ, മെഷിനറി അംഗീകൃത വിതരണക്കാർ, മെഷിനറി നിർമ്മാതാക്കൾ, വ്യാപാര പ്രമോഷൻ സംഘടനകൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണൽ അസോസിയേഷനുകൾ, ഗവേഷണം, സങ്കേതിക പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് മെഷിനറി എക്‌സ്‌പോയിൽ പങ്കെടുക്കാം.