ശക്തമായ മഴയ്ക്ക് സാദ്ധ്യത

Sunday 03 August 2025 12:02 AM IST

തിരുവനന്തപുരം:തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ഇന്നു മുതൽ വീണ്ടും മഴ ശക്തമാകും.ഇതിന്റെ സഞ്ചാരപാതയനുസരിച്ച് ഇനിയുള്ള ദിവസങ്ങളിൽ മലയോര മേഖലയിൽ മഴ കൂടാൻ സാദ്ധ്യതയുണ്ട്.നിലവിൽ അഞ്ച് ദിവസം ഈ സ്ഥിതി തുടരും.ഇന്ന് ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,തൃശ്ശൂർ,പാലക്കാട്,മലപ്പുറം യെല്ലോ അലർട്ടാണ്.മഴയൊടൊപ്പം അതിശക്ത കാറ്റിനും സാദ്ധ്യതയുണ്ട്.കേരള തീരത്ത് മത്സ്യബന്ധനവും പാടില്ല.