ആയുർവ്വേദ ദി ഡബിൾ ഹെലിക്‌സ് ഒഫ് ലൈഫ്
തിരുവനന്തപുരം: ആയുർവ്വേദ മെഡിസിൻ മാനുഫാകറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ.എ.വി അനൂപ് നിർമ്മിച്ച് വിനോദ് മങ്കര സംവിധാനം ചെയ്ത ആയുർവ്വേദ ഡോക്യുമെന്ററിയുടെ പ്രദർശനം തിരുവനന്തപുരം ഗവ.ആയുർവ്വേദ കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ഡോക്യുമെന്ററി ആയുർവ്വേദത്തിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിലുള്ള മിഥ്യാധാരണകൾ ദൂരീകരിക്കുന്നതിൽ വിജയം കൈവരിച്ചെന്ന് വിശ്വസിക്കുന്നതായി എ.വി.എ ഗ്രൂപ്പ് (മെഡിമിക്‌സ്) എം.ഡി ഡോ. എ.വി അനൂപ് പറഞ്ഞു. ആയുർവ്വേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആയുർവ്വേദ അധ്യാപക സംഘടനയും വിദ്യാർത്ഥി യൂണിയനും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ ഡോ. ഡി. രാമനാഥൻ, ഡോ. സുനിത വി.കെ, ഡോ.ബിജുമോൻ ഒ.സി, ഡോ. വിഷ്ണു നമ്പൂതിരി, ശ്രുതി, ഡോ. ഗീത കൃഷ്ണൻ, ഡോ. സന്ദീപ് നായർ, ബിജു കുമാർ ആയുർമഠം എന്നിവർ സംസാരിച്ചു.