ഒരു രൂപയ്ക്ക് ഫ്രീഡം പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എൻ.എൽ 

Sunday 03 August 2025 3:09 AM IST

കൊച്ചി: ഒരു രൂപക്ക് പുതിയ മൊബൈൽ കണക്ഷൻ നൽകുന്ന ഫ്രീഡം പ്രീപെയ്ഡ് പ്ലാനുമായി ബി.എസ്.എൻ.എൽ. 30 ദിവസ പ്ലാനിൽ പരിധിയില്ലാത്ത കാളുകളും പ്രതിദിനം 2 ജി.ബി ഡാറ്റയും 100 എസ്.എം.എസും ലഭിക്കും. നമ്പർ പോർട്ട് ചെയ്യുന്നവർക്കും ഈ പ്ലാൻ ബാധകമാണെന്ന് എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ് അറിയിച്ചു. 30 ദിവസത്തിന് ശേഷം ഇഷ്ടമുളള ബി.എസ്.എൻ.എൽ പാക്കേജ് തിരഞ്ഞെടുക്കാം. എല്ലാ കസ്റ്റമർ സർവീസ് സെന്ററിലും റീട്ടെയിൽ ഔട്ട്ലറ്റുകളിലും ആഗസ്റ്റ് 31 വരെ ഓഫർ ലഭ്യമാണ്.