കന്യാസ്ത്രീകളുടെ നിരപരാധിത്വം കോടതിക്ക് ബോദ്ധ്യപ്പെട്ടു: സണ്ണി ജോസഫ്

Sunday 03 August 2025 12:00 AM IST

കണ്ണൂർ: കന്യാസ്ത്രീകൾക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണെന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. അറസ്റ്റിലായ സിസ്റ്റർ വന്ദനയുടെ കണ്ണൂർ ഉദയഗിരിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിയമവാഴ്ചക്ക് വില കല്പിക്കുന്നുണ്ടെങ്കിൽ കന്യാസ്ത്രീകളെ ആക്രമിച്ചവർക്കെതിരെ കേസെടുക്കണം. കന്യാസ്ത്രീകളെ കൈയേറ്റം ചെയ്ത ബജ്റംഗ് ദൾ വനിതാ നേതാവ് 28ഓളം കേസിൽ വാറണ്ടുള്ള പിടികിട്ടാപുള്ളിയാണ്. ബി.ജെ.പിയുടെ ദുസ്വാധീനത്തിലൊന്നും വിശ്വാസസമൂഹം വീഴില്ലെന്നും. സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധീഖ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

അ​മി​ത് ​ഷാ​ ​വാ​ക്ക് ​പാ​ലി​ച്ചു​;​ ​ ​കേ​ന്ദ്ര​ത്തി​ന് ന​ന്ദി​ ​പ​റ​ഞ്ഞ് ​ബി​ഷ​പ്പ്പാം​പ്ളാ​നി

ക​ണ്ണൂ​ർ​:​ ​ഛ​ത്തീ​സ്ഗ​ഡി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ​ജാ​മ്യം​ ​ല​ഭി​ച്ച​തി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​ന​ന്ദി​ ​പ​റ​ഞ്ഞ് ​ത​ല​ശ്ശേ​രി​ ​ബി​ഷ​പ്പ് ​ജോ​സ​ഫ് ​പാം​പ്ലാ​നി.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​അ​മി​ത് ​ഷാ​യു​ടെ​യും​ ​ഇ​ട​പെ​ട​ലി​നെ​ ​തു​ട​ർ​ന്നാ​ണ് ​ജാ​മ്യം​ ​ല​ഭി​ച്ച​ത്.​ ​വൈ​കി​യാ​ണെ​ങ്കി​ലും​ ​നീ​തി​ ​ല​ഭി​ച്ചു.​ ​അ​മി​ത് ​ഷാ​ ​പ​റ​ഞ്ഞ​ ​വാ​ക്ക് ​പാ​ലി​ച്ചു.​ ​പ്ര​ധാ​ന​മ​ന്ത്രി​യും​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​യും​ ​എ​ടു​ത്ത​ ​നി​ല​പാ​ടി​നെ​ ​ശ്ലാ​ഘി​ക്കു​ന്നു​വെ​ന്നും​ ​പാം​പ്ലാ​നി​ ​പ​റ​ഞ്ഞു.​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ​എ​തി​രാ​യ​ ​കേ​സ് ​പി​ൻ​വ​ലി​ക്കാ​നും​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​വ​ണ​മെ​ന്നും​ ​പാം​പ്ലാ​നി​ ​പ​റ​ഞ്ഞു. ക​ന്യാ​സ്ത്രീ​ക​ളു​ടെ​ ​അ​റ​സ്റ്റി​ൽ​ ​സ​ഭ​ ​രാ​ഷ്ട്രീ​യം​ ​കാ​ണു​ന്നി​ല്ല.​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ഇ​ട​പെ​ടു​ന്ന​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ക​ളു​ണ്ടാ​വാം.​ ​എ​ന്നാ​ൽ​ ​സ​ഭ​ക്ക് ​ഈ​ ​നി​ല​പാ​ടി​ല്ല.​ബി.​ജെ.​പി​യെ​ ​പ​റ​യാ​ൻ​ ​ത​ങ്ങ​ൾ​ ​മ​ടി​ക്കു​ന്നി​ല്ല.​ ​തെ​റ്റി​നെ​ ​തെ​റ്റ് ​എ​ന്നു​ത​ന്നെ​ ​വി​ളി​ക്കും.​ ​എ​ന്നാ​ൽ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ഏ​തെ​ങ്കി​ലും​ ​പാ​ർ​ട്ടി​യെ​ ​നി​ര​ന്ത​രം​ ​ആ​ക്ര​മി​ക്കു​ക​ ​എ​ന്ന​ ​രീ​തി​ ​ത​ങ്ങ​ൾ​ക്കി​ല്ല.​ ​തെ​റ്റ് ​പ​റ്റി​യെ​ങ്കി​ൽ​ ​അ​ത് ​തി​രു​ത്താ​നു​ള്ള​ ​ആ​ർ​ജ​വ​ത്തെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു​വെ​ന്നും​ ​ബി​ഷ​പ്പ് ​പാം​പ്ലാ​നി​ ​പ​റ​ഞ്ഞു.

ക​ന്യാ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​കേ​സ് ​റ​ദ്ദാ​ക്ക​ണം​ ​:​ ​ആ​ർ​ച്ച് ​ബി​ഷ​പ്ആ​ൻ​ഡ്രൂ​സ് ​താ​ഴ​ത്ത്

തൃ​ശൂ​ർ​:​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ​ജാ​മ്യം​ ​ല​ഭി​ച്ച​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്നും​ ​കേ​സ് ​റ​ദ്ദാ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​കൂ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​സി.​ബി.​സി.​ഐ​ ​പ്ര​സി​ഡ​ന്റ് ​ആ​ർ​ച്ച് ​ബി​ഷ​പ് ​മാ​ർ​ ​ആ​ൻ​ഡ്രൂ​സ് ​താ​ഴ​ത്ത്.​ ​ഈ​ ​കേ​സ് ​മ​നഃ​പൂ​ർ​വം​ ​എ​ടു​ത്ത​താ​ണെ​ന്ന് ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാം.​ ​മ​ത​പ​രി​വ​ർ​ത്ത​നം​ ​ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ണ്.​ ​ആ​ൾ​ക്കൂ​ട്ട​ ​വി​ചാ​ര​ണ​യാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ഇ​ത്ത​രം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​കേ​ന്ദ്ര​-​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.​ ​ ക്രൈ​സ്ത​വ​ർ​ക്കും​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​മെ​തി​രെ​ ​അ​ക്ര​മ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്.​ ​മ​ത​സ്വാ​ത​ന്ത്ര്യ​വും​ ​ന്യൂ​ന​പ​ക്ഷ​ ​അ​വ​കാ​ശ​ങ്ങ​ളും​ ​ഉ​റ​പ്പു​വ​രു​ത്താ​ൻ​ ​സ​ർ​ക്കാ​രു​ക​ൾ​ ​ശ്ര​മി​ക്ക​ണ​മെ​ന്നും​ ​ആ​ർ​ച്ച് ​ബി​ഷ​പ് ​ആ​വ​ശ്യ​പ്പെ​ട്ടു.

'​ഒ​പ്പം​ ​നി​ന്ന​ ​എ​ല്ലാ​വ​ർ​ക്കും​ ​ന​ന്ദി​': സ​ന്യാ​സി​നി​ ​സ​മൂ​ഹം

ചേ​ർ​ത്ത​ല​:​ ​'​വേ​ദ​ന​യി​ൽ​ ​ഞ​ങ്ങ​ൾ​ക്കൊ​പ്പം​ ​നി​ന്ന​ ​എ​ല്ലാ​വ​രോ​ടും​ ​ന​ന്ദി​യും​ ​സ്‌​നേ​ഹ​വു​മു​ണ്ട്.​ ​പ്രാ​ർ​ത്ഥ​ന​ക​ൾ​ ​കേ​ട്ട​ ​ദൈ​വ​ത്തി​നും​ ​ന​ന്ദി.​ ​പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​യാ​കെ​ ​പി​ന്തു​ണ​യും​ ​പ്രാ​ർ​ത്ഥ​ന​യു​മാ​ണ് ​പ്രി​യ​പ്പെ​ട്ട​ ​സ​ന്യാ​സി​നി​ക​ളു​ടെ​ ​മോ​ച​ന​ത്തി​നു​ ​വ​ഴി​യൊ​രു​ക്കി​യ​ത് ​'​ ​അ​സീ​സി​ ​സി​സ്‌​റ്റേ​ഴ്സ് ​ഒ​ഫ് ​മേ​രി​ ​ഇ​മാ​ക്കു​ലേ​റ്റ് ​അ​സി​സ്റ്റ​ന്റ് ​മ​ദ​ർ​ ​ജ​ന​റ​ൽ​ ​സി​സ്റ്റ​ർ​ ​റ​ജീ​സ് ​മേ​രി​ ​പ​റ​ഞ്ഞു.​ ​

ഭി​ന്നി​പ്പി​ന്റെ​ ​രാ​ഷ്ട്രീ​യം ചെ​റു​ക്കും​:​ ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ന്റെ​ ​മ​തേ​ത​ര​ ​മ​ന​സി​ലേ​ക്ക് ​ഭി​ന്നി​പ്പി​ന്റെ​ ​രാ​ഷ്ട്രീ​യം​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ബി.​ജെ.​പി​ ​ശ്ര​മ​ത്തി​നെ​തി​രെ​ ​കോ​ൺ​ഗ്ര​സും​ ​യു.​ഡി.​എ​ഫും​ ​സ​ർ​വ​ ​ശ​ക്തി​യു​മു​പ​യോ​ഗി​ച്ച് ​പോ​രാ​ടു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ. ചെ​യ്യാ​ത്ത​ ​കു​റ്റ​ത്തി​നാ​ണ് ​ഒ​ൻ​പ​ത് ​ദി​വ​സം​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ​ജ​യി​ലി​ൽ​ ​ക​ഴി​യേ​ണ്ടി​വ​ന്ന​ത്.​ ബി.​ജെ.​പി​ ​ദേ​ശീ​യ,​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ങ്ങ​ളും​ ​ഇ​തി​ന് ​കൂ​ട്ടു​നി​ന്നു.

ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ​ജാ​മ്യം​ ​ല​ഭി​ക്കാ​നു​ള്ള​ ​നി​യ​മ​പ​ര​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​റോ​ജി​ ​എം.​ ​ജോ​ണി​നും​ ​സ​ജീ​വ് ​ജോ​സ​ഫി​നും​ ​സ​തീ​ശ​ൻ​ ​ന​ന്ദി​ ​പ​റ​ഞ്ഞു.​ ​എ​ഫ്.​ഐ.​ആ​ർ​ ​റ​ദ്ദാ​ക്കു​ന്ന​തു​ ​വ​രെ​യു​ള്ള​ ​നി​യ​മ​പ​ര​മാ​യ​ ​എ​ല്ലാ​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും​ ​പി​ന്തു​ണ​ ​ന​ൽ​കും.​ ​ഛ​ത്തീ​സ്ഗ​ഡി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​പി.​സി.​സി​ ​പ്ര​സി​ഡ​ന്റും​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ​ജാ​മ്യം​ ​ല​ഭി​ക്കു​ന്ന​തി​നു​ ​വേ​ണ്ടി​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഭൂ​പേ​ഷ് ​ബാ​ഗേ​ൽ​ ​ജ​യി​ൽ​പോ​യി​ ​ക​ന്യാ​സ്ത്രീ​ക​ളെ​ ​ക​ണ്ടു.

ക​ന്യാ​സ്ത്രീ​ ​വി​ഷ​യ​ത്തി​ൽ​ ​ആ​ദ്യം​ ​ഇ​ട​പെ​ട്ട​ത് ഇ​ട​ത് ​നേ​താ​ക്ക​ൾ​ ​:​ ​മ​ന്ത്രി​ ​ബി​ന്ദു

തൃ​ശൂ​ർ​:​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ​ജാ​മ്യം​ ​ല​ഭി​ച്ച​തി​ൽ​ ​സ​ന്തോ​ഷി​ക്കു​ന്ന​താ​യി​ ​മ​ന്ത്രി​ ​ഡോ.​ആ​ർ.​ബി​ന്ദു​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ജ​യി​ലി​ല​ട​ച്ച​പ്പോ​ൾ​ ​ആ​ദ്യം​ ​ഇ​ട​പെ​ട്ട​ത് ​ഇ​ട​ത് ​നേ​താ​ക്ക​ളാ​ണെ​ന്ന് ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​ബി.​ജെ.​പി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​തി​ക​രി​ച്ച​ത്. ​ജോ​ൺ​ ​ബ്രി​ട്ടാ​സ്,​ ​ജോ​സ് ​കെ.​മാ​ണി,​ ​വൃ​ന്ദ​ ​കാ​രാ​ട്ട്,​ ​ആ​നി​ ​രാ​ജ​ ​തു​ട​ങ്ങി​യ​ ​നേ​താ​ക്ക​ൾ​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​പോ​യി​ ​ക​ന്യാ​സ്ത്രീ​ക​ളെ​ ​സ​മാ​ശ്വ​സി​പ്പി​ക്കു​ക​യും​ ​മോ​ച​ന​ത്തി​നാ​യി​ ​പ്ര​യ​ത്‌​നി​ക്കു​ക​യും​ ​ചെ​യ്തു.​ ​പാ​ർ​ല​മെ​ന്റി​ല​ട​ക്കം​ ​പ്ര​തി​രോ​ധ​മു​യ​ർ​ത്തി​യ​പ്പോ​ഴാ​ണ് ​എ​ല്ലാ​വ​രും​ ​ഉ​ണ​ർ​ന്ന​ത്.​ ​കേ​ര​ള​ത്തി​ലെ​ ​മ​ന്ത്രി​മാ​രും​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​ട​പെ​ട്ടി​ട്ടു​ള്ള​താ​ണ്.​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ജാ​മ്യം​ ​ല​ഭി​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​യ​തെ​ന്നും​ ​മ​ന്ത്രി​ ​ബി​ന്ദു​ ​വ്യ​ക്ത​മാ​ക്കി.

നീ​തി​നി​ഷേ​ധം​ ​അ​വ​സാ​നി​പ്പി​ക്കും വ​രെ​ ​സ​മ​രം:ശി​ഹാ​ബ് ​ത​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ന്യൂ​ന​പ​ക്ഷ​ ​വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള​ ​നീ​തി​നി​ഷേ​ധം​ ​പൂ​ർ​ണ്ണ​മാ​യി​ ​അ​വ​സാ​നി​ക്കും​വ​രെ​ ​ഒ​റ്റ​ക്കെ​ട്ടാ​യ​ ​സ​മ​ര​വു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ​മു​സ്ലീം​ലീ​ഗ് ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ.​ ​ഛ​ത്തീ​ഗ​ഡി​ൽ​ ​ക​ന്യാ​സ്ത്രീ​ക​ളെ​ ​അ​റ​സ്റ്രു​ ​ചെ​യ്യു​ക​വ​ഴി​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​ ​പേ​ടി​പ്പെ​ടു​ത്തു​ക​ ​എ​ന്ന​താ​ണ് ​ഭ​ര​ണ​കൂ​ടം​ ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും​ ​പ​റ​ഞ്ഞു. ഛ​ത്തീ​സ്ഗ​ഡ്,​ ​അ​സാം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ന്യൂ​ന​പ​ക്ഷ​ ​വേ​ട്ട​യ്‌​ക്കെ​തി​രെ​ ​യൂ​ത്ത്ലീ​ഗ് ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​സ​ന്ന്യ​സ്ത​ ​വേ​ഷം​ ​ധ​രി​ച്ച് ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​സ​ഞ്ച​രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​സ്ഥി​തി​യാ​ണെ​ന്നെ​ന്ന് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി​യ​ ​പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വ് ​പി.​കെ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.​ ​മ​തേ​ത​ര​ ​പാ​ർ​ട്ടി​ക​ൾ​ ​ഒ​രു​മി​ച്ചു​ ​ശ​ബ്ദി​ച്ച​പ്പോ​ഴാ​ണ് ​ജാ​മ്യ​ത്തി​നു​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യ​തും​ ​ജാ​മ്യം​ ​ല​ഭി​ച്ച​തും.​ ​യൂ​ത്ത് ​ലീ​ഗ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​കെ​ ​ഫി​റോ​സ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ല​ത്തീ​ൻ​ ​അ​തി​രൂ​പ​ത​ ​വി​കാ​രി​ ​ജ​ന​റാ​ൾ​ ​മോ​ൺ.​ ​യൂ​ജി​ൻ​ ​എ​ച്ച്.​പെ​രേ​ര,​ ​യൂ​ത്ത് ​ലീ​ഗ് ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​പി.​ഇ​സ്മാ​യി​ൽ,​ ​ഷി​ബു​ ​മീ​രാ​ൻ,​ ​നി​സാ​ർ​ ​മു​ഹ​മ്മ​ദ് ​സു​ൽ​ഫി,​ ​അ​ഹ​മ്മ​ദ് ​ഷാ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.