കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോ. സമ്മേളനം:എളമരം കരീം പ്രസിഡന്റ്
Sunday 03 August 2025 12:13 AM IST
തൃശൂർ:കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം സമാപിച്ചു. സംസ്ഥാന പ്രസിഡന്റായി എളമരം കരീമിനെയും ജനറൽ സെക്രട്ടറിയായി എസ്.മുരളീകൃഷ്ണ പിള്ളയെയും ട്രഷററായി എ.ഷാഹിമോളെയും വീണ്ടും തിരഞ്ഞെടുത്തു. കൂടാതെ 16 അംഗ സംസ്ഥാന ഭാരവാഹികളെയും 45 അംഗ സംസ്ഥാന കമ്മിറ്റിയംഗങ്ങളെയും 225സംസ്ഥാന ജനറൽ കൗൺസിലിനെയും സംസ്ഥാന വനിത സബ്കമ്മിറ്റി ചെയർപേഴ്‌സണായി എം.വി.സുമ, കൺവീനർ കെ.ജെ.ഏഞ്ചലിനെയും തിരഞ്ഞെടുത്തു.