ഐ.പി.എസുകാർക്ക് സ്ഥലംമാറ്റം  ആർ.നിശാന്തിനി പൊലീസ് ആസ്ഥാനത്തെ എസ്.പി

Saturday 21 September 2019 12:00 AM IST

തിരുവനന്തപുരം: പൊലീസിൽ ഐ.പി.എസ് തലത്തിൽ ചില ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. അവധി കഴിഞ്ഞെത്തിയ ആർ.നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തെ എസ്.പിയായും ക്രൈംബ്രാഞ്ച് ഡി.ഐ.ജി ഹർഷിത അത്തല്ലൂരിയെ തിരുവന്തപുരം അഡീഷണൽ കമ്മിഷണറായും നിയമിച്ചു. കൊല്ലം ക്രൈം ബ്രാഞ്ച് എസ്.പി ബി. അശോകാണ് പുതിയ തിരുവനന്തപുരം റൂറൽ എസ്.പി. തിരുവനന്തപുരം റൂറൽ എസ്.പി ആയിരുന്ന പി.കെ മധുവാണ് പുതിയ കൊല്ലം കമ്മിഷണർ.