പ്രവർത്തനം ആരംഭിച്ചു

Sunday 03 August 2025 12:21 AM IST

മല്ലപ്പള്ളി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വികസനം ലക്ഷ്യമാക്കി കിലയുടെ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്ററും, വിജ്ഞാന കേരളം പദ്ധതിയുടെ ബ്ലോക്കുതല ജോബ് സ്റ്റേഷനും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ അദ്ധ്യക്ഷനായി. ഡോ.സജി ചാക്കോ, ആനി രാജു, ഉഷാ ഗോപി, എസ്.വിദ്യാമോൾ, സിന്ധു സുഭാഷ്, ജ്ഞാനമണി മോഹനൻ, ജോസഫ് ജോൺ, സി.എൻ മോഹനൻ, ലൈല അലക്‌സാണ്ടർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.