കനകം വിളയും കശുമാവ്
Sunday 03 August 2025 12:26 AM IST
പത്തനംതിട്ട : പത്തനംതിട്ട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ 'കനകം വിളയും കശുമാവ് ' കശുമാവിൻ തൈകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുവാനും, കശുവണ്ടി തൊഴിലാളികളുടെ ഭാവി കണക്കിലെടുത്തുവാണ് സർക്കാർ ഈ പരിപാടി വിഭാവനം ചെയ്തത്. ബോർഡ് അംഗങ്ങളായ എ. ഗോകുലേന്ദ്രൻ, എസ്.ബിജു, ബി.ഷാഹുൽ ഹമീദ്, എം.ആർ.സലിജ, ജീവനക്കാരായ പി.ബിന്ദു, അനീഷ് രാജ്, ബി.അക്ഷര, എസ്.ദീപു എന്നിവർ സംസാരിച്ചു.