കോൺഗ്രസ് പ്രതിഷേധം
Sunday 03 August 2025 12:27 AM IST
മല്ലപ്പുഴശേരി : കന്യസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുഴിക്കാല മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു. ടൈറ്റസ് കാഞ്ഞിരമണ്ണിൽ, എം.കെ.മണികണ്ഠൻ, റെനീസ് മുഹമ്മദ്, ജോമോൻ പുതുപറമ്പിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഷിബു കാഞ്ഞിക്കൽ, വിജി കൃഷ്ണദാസ്, പി.കെ.ഇക്ബാൽ അജിത് മണ്ണിൽ, ഫിലിപ്പ് അഞ്ചാനി, എം.ടി.ശാമുവേൽ, ബെന്നി കുഴിക്കാല, മേഴ്സി ശാമുവേൽ, റോസമ്മ മത്തായി, ജോമി വർഗ്ഗീസ്, സ്റ്റീഫൻ ജോർജ്ജ്, ശശി ഭൂഷൺ എന്നിവർ പ്രസംഗിച്ചു.