ഓണം അലവൻസ് നൽകണം
Sunday 03 August 2025 12:53 AM IST
കൊല്ലം: ലോട്ടറി തൊഴിലാളികൾക്ക് പതിനായിരം രൂപ ഓണം അലവൻസ് നൽകണമെന്ന് സ്ട്രീറ്റ് വെണ്ടേഴ്സ് ആൻഡ് ലോട്ടറി ഏജന്റ്സ് സംസ്ഥാന കമ്മിറ്റി. സെല്ലേഴ്സ് ഫോറം എച്ച്.എം.എസ് ലോട്ടറി ക്ഷേമനിധിയിൽ നിന്ന് മറ്റാനുകൂല്യങ്ങൾ പരിഷ്കരിക്കണം. 15 സീരിയലുകളിലായി ടിക്കറ്റ് പ്രിന്റ് ചെയ്ത് സമ്മാനഘടന വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ.ആനന്ദക്കുട്ടന്റെ അദ്ധ്യക്ഷനായി. കെ.ജെ.സുധീർ. അനിൽ അമ്പാട്ട്, ശശി പാലേത്ത്, അബ്ദുൾ ലത്തീഫ് പള്ളിമുക്ക്, മോഹൻലാൽ, ലിയോണി, ഷീന ചന്ദ്രൻ, അജീർ ചിന്നക്കര, ഫൈസൽ പള്ളിമുക്ക്, ജോഷി തുടങ്ങിയവർ സംസാരിച്ചു.