ഓണക്കാലത്ത് ന്യായവില ഉറപ്പാക്കും: ജി.ആർ.അനിൽ

Sunday 03 August 2025 12:54 AM IST

കൊ​ല്ലം: ഓ​ണം ക​ണ​ക്കി​ലെ​ടു​ത്ത് ന്യാ​യ​വി​ല​യ്​ക്ക് സാ​ധ​ന​ങ്ങൾ ല​ഭ്യ​മാ​ക്കാൻ വി​പ​ണി​യിൽ ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ടൽ ന​ട​ത്തു​ക​യാ​ണെ​ന്ന് ഭ​ക്ഷ്യ​സി​വിൽ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി ജി.ആർ.അ​നിൽ. ചി​ന്ന​ക്ക​ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള സു​ഭി​ക്ഷ ഭ​ക്ഷ​ണ​ശാ​ല, സ​പ്ലൈ​കോ സൂ​പ്പർ മാർ​ക്ക​റ്റ്, താ​മ​ര​ക്കു​ള​ത്തെ പീ​പിൾ​സ് ബ​സാർ എ​ന്നി​വ സ​ന്ദർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വെ​ളി​ച്ചെ​ണ്ണ വി​ല 349 രൂ​പ​യിൽ നി​ന്ന് വീ​ണ്ടും കു​റ​യും. കൃ​ഷി മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ചർ​ച്ച​യിൽ വെ​ളി​ച്ചെ​ണ്ണ ഉ​ത്​പാ​ദ​ന​ വി​ത​ര​ണ​ത്തിൽ മു​ഖ്യ​പ​ങ്ക് വ​ഹി​ക്കു​ന്ന കേ​ര​ഫെ​ഡും കേ​ര​ജം ക​മ്പ​നി​യും എ​ണ്ണ വി​ല കു​റ​യ്​ക്കു​മെ​ന്ന് അ​റി​യി​ച്ചു. വെ​ളി​ച്ചെ​ണ്ണ ഉത്​പാ​ദ​ന​ വി​ത​ര​ണ മേ​ഖ​ല​യി​ലെ 50 ഓ​ളം സം​രം​ഭ​ക​രു​മാ​യി ന​ട​ത്തി​യ ചർ​ച്ച​യി​ലും അ​മി​ത​വി​ല ഈ​ടാ​ക്കി​ല്ലെ​ന്ന് ധാ​ര​ണ​യാ​യി. ഓ​ണം പ്ര​മാ​ണി​ച്ച് സ​പ്ലൈ​ക്കോ ഔ​ട്ട്ലെ​റ്റു​കൾ ​റേ​ഷൻ ക​ട​കൾ എ​ന്നി​വി​ട​ങ്ങ​ളിൽ ഭ​ക്ഷ്യ​വ​സ്​തു​ക്ക​ളു​ടെ കൂ​ടു​തൽ സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കും. 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​റു​കൾ സ​ജ്ജ​മാ​ക്കും. ഉൾ​ഗ്രാ​മ​ങ്ങ​ളി​ലും സ​ബ്‌​സി​ഡി നി​ര​ക്കി​ലും വി​ല​കു​റ​ച്ചും സാ​ധ​ന​ങ്ങൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങൾ ഏർ​പ്പെ​ടു​ത്തി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേർ​ത്തു. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സർ ജി.എസ്.ഗോ​പ​കു​മാർ, ഡി​പ്പോ മാ​നേ​ജർ ആർ.എ​സ്.അ​ജിത്ത്​കു​മാർ, ഉ​ദ്യോ​ഗ​സ്ഥർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു.