പൊതിച്ചോറുമായി കുട്ടിപ്പൊലീസ്

Sunday 03 August 2025 12:55 AM IST

പരവൂർ: പരവൂർ എസ്.എൻ.വി.ജി എച്ച്.എസിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പരവൂർ ഗവ. ആയുർവേദ ആശുപത്രിയിൽ പൊതിച്ചോറ് വിതരണം ചെയ്തു. എസ്.പി.സി 15-ാമത് വാർഷിക ദിനാചാരണത്തിന്റെ ഭാഗമായാണ് പൊതിച്ചോറ് വിതരണം ചെയ്തത്. എസ്.പി.സി ഡബ്ല്യു.ഡി.ഐ ലക്ഷ്മി പ്രിയ ഉദ്ഘാടനം ചെയ്തു. ആശുപത്രി സി.എം.ഒ ഡോ. മിനി, സ്കൂൾ മാനേജർ എസ്.സാജൻ, പ്രഥമാദ്ധ്യാപിക എസ്.പ്രീത, എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ പി.ആർ.ശ്രീതു, സരിഗ.എസ്.ഉണ്ണിത്താൻ, ഗാർഡിയൻ എസ്.പി.സി അജയ കുമാർ, പി.ടി.എ എക്സി. അംഗങ്ങൾ, എസ്.പി.സി കേഡറ്റുകൾ, സ്കൂൾ സ്റ്റാഫ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.